Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employment Laws

ലേബർ കോഡുകൾ തൊഴിൽ നിയമങ്ങളുടെ വേരറക്കുന്നത്: എഐടിയുസി

കോ​​​​ട്ട​​​​യം: തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നാ​​​​ൽ നാ​​​​ളി​​​​തു​​​​വ​​​​രെ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ആ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ വ്യ​​​​വ​​​​സാ​​​​യ താ​​​​ത്​​​​പ​​​​ര്യ നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​യി കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​ഐ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. വി.​​​​ബി. ബി​​​​നു.

ഇ​​​​ന്ത്യ​​​​ക്ക് സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ൻ​​​​പ് രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ലും പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും​​​​കൂ​​​​ടി നേ​​​​ടി​​​​യെ​​​​ടു​​​​ത്ത തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദ് ചെ​​​​യ്ത​​​​ത്.

1926ൽ ​​​​നി​​​​ല​​​​വി​​​​ൽ വ​​​​ന്ന ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ ആ​​​​ക്‌​​​​ടാ​​​​ണ് ഇ​​​​ന്ത‍്യ​​​​യി​​​​ൽ തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം. ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ ആ​​​​ക്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ലേ​​​​ബ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രും ലേ​​​​ബ​​​​ർ കോ​​​​ട​​​​തി​​​​ക​​​​ളും എ​​​​ല്ലാം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​ത്. സം​​​​ഘ​​​​ടി​​​​ത, അ​​​​സം​​​​ഘ​​​​ടി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഏ​​​​ഴു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചു​​​​കൂ​​​​ടി ടേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ ലേ​​​​ബ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യാ​​​​ൽ യൂ​​​​ണി​​​​യ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ജോ​​​​ലിസ​​​​മ​​​​യം എ​​​​ട്ടു​​​​മ​​​​ണി​​​​ക്കൂ​​​​റാ​​​​യി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണകാ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​ത​​​​ന്ത്ര ഭാ​​​​ര​​​​ത​​​​ത്തി​​​​ലും തൊ​​​​ഴി​​​​ലാ​​​​ളിക്ഷേ​​​​മം മു​​​​ൻ​​​​നി​​​​ർ​​​​ത്തി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 44 നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്ത് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പൊ​​​​തു​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് തൊ​​​​ഴി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത് എ​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളും ഇ​​​​തോ​​​​ടൊ​​​​പ്പം കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പാ​​​​സാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

44 തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​ടി​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​യ ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ ആ​​​​ക്ടി​​​​നോ​​​​ടൊ​​​​പ്പം വ്യ​​​​വ​​​​സാ​​​​യ ത​​​​ർ​​​​ക്ക നി​​​​യ​​​​മം, മി​​​​നി​​​​മം വേ​​​​ജ​​​​സ് ആ​​​​ക്ട്, ഗ്രാ​​​​റ്റു​​​​വി​​​​റ്റി ആ​​​​ക്ട് ബോ​​​​ണ​​​​സ് ആ​​​​ക്ട്, ഫാ​​​​ക്‌​​​​ട​​​​റീ​​​​സ് ആ​​​​ക്ട് എം​​​​പ്ലോ​​​​യീ​​​​സ് കോ​​​​മ്പ​​​​ൻ​​​​സേ​​​​ഷ​​​​ൻ ആ​​​​ക്‌​​​​ട് തു​​​​ട​​​​ങ്ങി 29 അ​​​​ടി​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ റ​​​​ദ്ദ് ചെ​​​​യ്തു​​​​കൊ​​​​ണ് വേ​​​​ത​​​​ന കോ​​​​ഡ്, തൊ​​​​ഴി​​​​ൽ സു​​​​ര​​​​ക്ഷ കോ​​​​ഡ്, വ്യ​​​​വ​​​​സാ​​​​യ ബ​​​​ന്ധ​​ കോ​​ഡ്, സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷ കോ​​​​ഡ് എ​​​​ന്നീ​​​​നാ​​​​ലു ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​ന്‍റ് പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

2020 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​ന്‍റെ ഇ​​​​രുസ​​​​ഭ​​​​ക​​​​ളി​​​​ലും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​തെ​​​​യാ​​​​ണ് ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ൾ പാ​​​​സാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത​​​​ത്. ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ന്നാ​​​​ൽ പു​​​​തി​​​​യ യൂ​​​​ണി​​​​യ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഏ​​​​ഴു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ എ​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം 100 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ അ​​​​ല്ലെ​​​​ങ്കി​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ലെ പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​ണ്ടാ​​ക​​ണം. 300ൽ ​​​​കു​​​​റ​​​​ഞ്ഞ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ജോ​​​​ലി​​​​ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​പോ​​​​ലും ഇ​​​​ല്ലാ​​​​തെ അ​​​​ട​​​​ച്ചുപൂ​​​​ട്ടു​​​​ന്ന​​​​തി​​​​നും തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പു​​​​റ​​​​ത്തു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നും മു​​​​ത​​​​ലാ​​​​ളി​​​​മാ​​​​ർ​​​​ക്ക് അ​​​​വ​​​​കാ​​​​ശം ന​​​​ൽ​​​​കു​​​​ന്നു.​​

സ്ഥി​​​​രം തൊ​​​​ഴി​​​​ൽ എ​​​​ന്ന​​​​ത് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​വു​​​​ക​​​​യും ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​താ​​ണ് പു​​തി​​യ കോ​​ഡു​​ക​​ൾ.​​ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ മേ​​​​ഖ​​​​ല​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ബാ​​​​ധ​​​​ക​​​​മ​​​​ല്ലാ​​​​താ​​​​കും.​​ നി​​​​ല​​​​വി​​​​ലെ തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ട​​​​മ്പ​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​ത് എ​​​​ളു​​​​പ്പ​​​​മാ​​​​ക്കി.14 ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​ര നോ​​​​ട്ടീ​​​​സ് വേ​​​​ണ​​​​മെ​​​​ന്ന് മാ​​​​ത്ര​​​​മ​​​​ല്ല ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന കാ​​​​ല​​​​ത്ത് സ​​​​മ​​​​രം പാ​​​​ടി​​​​ല്ല. വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ചാ​​​​ൽ 50,000 രൂ​​​​പ പി​​​​ഴ​​​​യും ഒ​​​​രു മാ​​​​സം ത​​​​ട​​​​വും ശി​​​​ക്ഷ.

ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ല​​​​നി​​​​ന്ന ത്രി​​​​ക​​​​ക്ഷി സം​​​​വി​​​​ധാ​​​​ന​​​​ത്തെ പാ​​​​ടേ ​​ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യാ​​​​ണ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ലേ​​​​ബ​​​​ർ കോ​​​​ഡു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ട് പോ​​​​കു​​​​ന്ന​​​​ത്.​​ ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷം 2015ൽ ​​​​ഒ​​​​രു ത​​​​വ​​​​ണ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ലേ​​​​ബ​​​​ർ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്ത​​​​ത്.​​

പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​ന് ശേ​​​​ഷം ലേ​​​​ബ​​​​ർ​​​​കോ​​​​ഡു​​​​ക​​​​ൾ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​താ​​​​യി​​​​ട്ടാ​​​​ണ് പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ​​ഇ​​​​ത് രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളോ​​​​ടും ന​​​​ട​​​​ത്തു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്.​​​​ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മു​​​​ത​​​​ലാ​​​​ളി​​​​മാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​വെ​​​​ല്ലു​​​​വി​​​​ളി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളാ​​​​കെ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്ക​​​​ണ​​മെ​​ന്നും അ​​​​ഡ്വ. വി.​​​​ബി. ബി​​​​നു പ​​റ​​ഞ്ഞു.

Latest News

Up